തിരൂരങ്ങാടി : മഴ ശക്തമായാൽ വെള്ളം നിറഞ്ഞുകവിയുന്ന കൂരിയാട്ടെ വയലിലാണ് തകർന്ന ആരുവരിപ്പാത. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തതോടെ വയലിൽ വെള്ളമുയർന്നു. തകർന്ന പാതയുടെ ഇരുവശങ്ങളിലും വെള്ളം നിറഞ്ഞനിലയിലാണ്. ഇനിയും മഴ ശക്തമായാൽ സർവീസ് റോഡിലും വെള്ളം കയറും.
കഴിഞ്ഞവർഷം മഴക്കാലത്ത് ഇത്തരത്തിൽ സർവീസ് റോഡിൽ വെള്ളം കയറിയിരുന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. നേരത്തെ കൂരിയാട്ട് ദേശീയപാതയ്ക്കുണ്ടായിരുന്ന ഉയരം പുതിയ സർവീസ് റോഡിനില്ല. വയലിൽ വെള്ളമുണ്ടാകാറുണ്ടെങ്കിലും പഴയ പാതയിൽ മണ്ണിടിച്ചിലും വെള്ളം കയറുന്ന സ്ഥിതിയും ഉണ്ടാകാറില്ലെന്ന് നാട്ടുകാർ പറയുന്നു. കടലുണ്ടിപ്പുഴയിൽ വെള്ളം ഉയരുന്നതോടെ പുഴയിലെ വെള്ളം കൂരിയാട് വയലിൽ എത്തും. ഉയരത്തിലുണ്ടായിരുന്ന പഴയ റോഡിനെക്കുറിച്ച് പഠിക്കാതെയാണ് പുതിയപാത നിർമിച്ചതെന്നും നാട്ടുകാർ പറഞ്ഞു.
അടുത്ത ദിവസങ്ങളിൽ മഴ ശക്തമായാൽ സർവീസ് റോഡിലും വെള്ളമെത്തുന്നതോടെ കൂടുതൽ അപകടഭീഷണിയുണ്ടാകുമെന്ന ആശങ്കയുമുണ്ട്. മഴക്കാലത്ത് നിറയെ വെള്ളം നിൽക്കുന്ന വയലിൽ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി ആറുവരിപ്പാത നിർമിച്ചത് വലിയ പിഴവാണെന്ന് നിർമാണ സമയത്തുതന്നെ നാട്ടുകാർ സൂചിപ്പിച്ചിരുന്നതാണ്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഇത്തരത്തിൽ വയലിൽ ഉയർത്തിയ റോഡ് താഴ്ന്നതാണ് കൂരിയാട്ട് റോഡ് തകരാനിടയാക്കിയത്. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകൾ സ്ഥാപിച്ച് പാലം നിർമിക്കണമെന്നാണ് ജനപ്രതിനിധികൾ, സമരസമിതി, നാട്ടുകാർ തുടങ്ങിയവർ ആവശ്യപ്പെടുന്നത്.