കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും തകര്‍ന്നു; സര്‍വീസ് റോഡിൽ കൂടുതൽ സ്ഥലങ്ങളിൽ വിള്ളൽ

വേങ്ങര: ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ വലിയരീതിയിലുള്ള തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ് വീണ്ടും സംരക്ഷണ ഭിത്തി പൊളിഞ്ഞത്.

കനത്ത മഴയ്ക്കിടെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്‍റ് കട്ടകളാണ് തകര്‍ന്ന് വീണത്. പ്രദേശത്ത് കൂടുതൽ സ്ഥലങ്ങളിൽ സര്‍വീസ് റോഡിന് വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ തന്നെ സമീപത്തെ വയലുകളിൽ വെള്ളം കയറിയിട്ടുണ്ട്.

കനത്ത മഴയിലാണിപ്പോള്‍ വീണ്ടും സംരക്ഷണ ഭിത്തി തകരുന്ന സാഹചര്യമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിർമാണം പൂർത്തിയാകുന്ന ദേശീയപാതയിലെ കൂരിയാട് മേഖലയിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്ന് സർവിസ് റോഡിലേക്ക് വീണിരുന്നു. കോഴിക്കോട് -തൃശൂര്‍ ദേശീയപാതയില്‍ കൊളപ്പുറത്തിനും കൂരിയാട് പാലത്തിനുമിടയിലായിരുന്നു സംഭവം.

മൂന്ന് കിലോമീറ്ററിലധികം വയലിലൂടെ നിർമാണം നടക്കുന്ന ദേശീയപാതയുടെ ഒരു കിലോമീറ്ററിലധികം ഭാഗമാണ് തകർന്നത്. പാത തകർന്നതോടെ കിഴക്ക് വശത്തെ സർവിസ് റോഡും റോഡിനോട് ചേർന്ന വയലും വിണ്ടും തകർന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}