പരപ്പനങ്ങാടിയിൽ വിവാഹം കഴിഞ്ഞ് പിറ്റേന്ന് സ്വന്തം വീട്ടിൽ വിരുന്നിനെത്തിയ ഇരുപത്തിനാലുകാരി കാമുകനൊപ്പം ഒളിച്ചോടി

പരപ്പനങ്ങാടി: വിവാഹ പിറ്റേന്ന് സ്വന്തം വീട്ടിൽ വിരുന്നിനെത്തിയ ഇരുപത്തിനാലുകാരിയായ യുവതി കാമുകനോടൊപ്പം പോയി. പരപ്പനങ്ങാടി ഉള്ളണത്താണ് സംഭവം.

വെള്ളിയാഴ്ചയായിരുന്നു വിവാഹം. ശനിയാഴ്ച ഉള്ളണത്തെ വീട്ടിലേക്ക് ഭർത്താവിനോടൊപ്പം വിരുന്നെത്തിയിരുന്നു. ഉച്ചക്ക് ശേഷം ഭർതൃഗൃഹത്തിലേക്ക് തിരിച്ചു പോകുന്നതിനിടെ പുത്തരിക്കലിൽ വെച്ച് ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് ഭർത്താവിനോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് കാത്തു നിന്ന കാമുകനോടപ്പം ഒളിച്ചോടുകയായിരുന്നു. ഇതോടെ ബന്ധുക്കൾ പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. കാമുകന്റെ താനൂരിലെ വീട്ടിൽ നിന്നും യുവതിയെ പോലീസ് കണ്ടെത്തി.

കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. കാമുകനോടപ്പം പോകണമെന്ന ആഗ്രഹമാണ് യുവതി കോടതിയിൽ വ്യക്തമാക്കിയത്. കോടതി ഇതംഗീകരിച്ച് യുവതിയെ കാമുകനോടൊപ്പം വിട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}