വേങ്ങര: ദേശീയ പണിമുടക്കിൻ്റെ ഭാഗമായി ചേർന്ന സംയുക്ത ട്രേഡ് യുണിയൻ (യു ഡി ടി എഫ് ) നിയോജക മണ്ഡലം യോഗം എസ് ടി യു ജില്ലാ സിക്രട്ടറി ജുനൈദ് പരവക്കൽ ഉദ്ഘാടനം ചെയ്തു. അലി കുഴിപ്പുറം അധ്യക്ഷ വഹിച്ചു.
16 ന് വിപുലമായ തൊഴിലാളി കൺവൻഷൻ ചേരാനും 19 ന് വൈകീട്ട് പ്രകടനവും വിശദീകരണ യോഗവും നടക്കും. ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പർ എം എ അസീസ് ഹാജി, ഐ എൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് അസൈനാർ ഊരകം, കെ.കെ. ഹംസ, പറമ്പിൽ അബ്ദുൾ കാദർ, നെടുമ്പള്ളി സെയ്ത്, എൻവേലായുധൻ, അബുൾ റസാഖ് പി, എം.കെ നാസർ എന്നിവർ പ്രസംഗിച്ചു.