വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര സംഘടിപ്പിച്ചു

വേങ്ങര: വെൽഫെയർ പാർട്ടി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ പദയാത്ര ജില്ല സെക്രട്ടറി കെ. എം. എ ഹമീദ് ഫ്ലാഗ് ഓഫ് ചെയ്തു. പി. ദാമോദരൻ നയിക്കുന്ന യാത്ര കിളിനക്കോട് കാശ്മീരിൽ നിന്ന് ആരംഭിച്ച് ചേറൂർ ടൗണിൽ സമാപിച്ചു. സമാപന സമ്മേളനം ജില്ല ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇ. കെ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി മാസ്റ്റർ, അഷ്‌റഫ്‌ പാലേരി, ബാവ ചേറൂർ, എന്നിവർ സംസാരിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് അംഗം യു. സക്കീന സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി. ഇ നൗഷാദ് നന്ദിയും പറഞ്ഞു. പദയാത്രക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി. ടി നൂറുദ്ധീൻ, സത്താർ പുനക്കത്ത്, പി. ഇ ഷഫീഖ്, അയ്യൂബ് ചെമ്പൻ, വാസു ചേറൂർ, ബദ്റു പൂച്ചോലമാട്, വലിയ കാരി, സുഹൈൽ കാപ്പൻ, റഷീദ് പൂവിൽ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}