വേങ്ങര: വേങ്ങര ഗ്രാമപഞ്ചയത്ത് കൃഷിഭവൻ ആഭിമുഖ്യത്തിൽ 2025-26 സാമ്പത്തിക വർഷത്തിലെ കുറ്റ്യാടി, കുള്ളൻ, ഹൈബ്രിഡ് തെങ്ങിൽ തൈ വിതരണ ഉദ്ഘാടനം വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവ്വഹിച്ചു.
കുഞ്ഞി മുഹമ്മദ് ടി.കെ (വൈസ് പ്രസിഡന്റ് വേങ്ങര ഗ്രാമപഞ്ചായത്ത്), കൃഷി ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.