മലപ്പുറം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടക്കുന്നിൽ വിവിധ പരിപാടികൾ നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ 13 വരെ മലപ്പുറം നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
രാവിലെ 10 മുതൽ രാത്രി 10 വരെ കോഴിക്കോട് ഭാഗത്തുനിന്നുവരുന്ന ബസുകൾ ഒഴികെയുള്ള വലിയ വാഹനങ്ങൾ മച്ചിങ്ങൽ ബൈപ്പാസിൽനിന്ന് മുണ്ടുപറമ്പ്, കാവുങ്ങൽ വഴി തിരിഞ്ഞുപോകണം.
പെരിന്തൽമണ്ണ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ മുണ്ടുപറമ്പ് മച്ചിങ്ങൽ വഴി തിരിഞ്ഞുപോകണം.
*മഞ്ചേരി ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങൾ കാവുങ്ങൽ വഴിയോ മച്ചിങ്ങൽ വഴിയോ തിരിഞ്ഞുപോകണം. മലപ്പുറം ടൗണിലേക്കുള്ള ചെറിയ വാഹനങ്ങൾ ജൂബിലി റോഡ് വഴി വരണം.
* കോട്ടക്കുന്നിലെ പാർക്കിങ് ഏരിയ നിറഞ്ഞാൽ എംഎസ്‍പി എൽപി സ്‌കൂൾ, ഹൈസ്‌കൂൾ എന്നിടങ്ങളിലേക്കാണ് വാഹനങ്ങൾ പോകേണ്ടത്.
* കോട്ടക്കുന്നിലേക്ക് വരുന്ന വാഹനങ്ങൾ നിലവിലെ മെയിൻ ഗേറ്റിലെ എക്‌സിറ്റ് റോഡ് വഴി പ്രവേശിക്കണം. എൻട്രൻസ് റോഡ് വഴി പുറത്തേക്കിറങ്ങണം.
* കോട്ടക്കുന്നിലേക്ക് കയറുന്ന റോഡിന്റെ ഇരുവശവും പാർക്കിങ് അനുവദിക്കില്ല.
* വൈകീട്ട് മൂന്നുമുതൽ മഞ്ചേരി റോഡിൽ മുണ്ടുപറമ്പ് ജങ്ഷൻ വരെയും മറ്റു റോഡുകളിൽ ടൗൺ പ്രദേശത്തും പാർക്കിങ് പാടില്ല.
* തിരക്ക് കൂടുതലുള്ള സമയങ്ങളിൽ മഞ്ചേരി റോഡിൽ കുന്നുമ്മൽ മുതൽ മൂന്നാംപടിവരെയുള്ള റോഡിൽ മഞ്ചേരി ഭാഗത്തേക്കു മാത്രമായി ഗതാഗതം നിയന്ത്രിക്കും.