വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിലെ വീടുകൾ വയോ സൗഹൃദമാക്കിയ കുടുംബങ്ങളെ പഞ്ചായത്ത് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലും, ഭരണസമിതിയംഗങ്ങളും വീടുകളിലേക്ക് നേരിട്ടെത്തി സ്നേഹോപഹാരം കൈമാറിയാണ് ആദരം നിർവഹിച്ചത്.
“വയോജനങ്ങളോടുള്ള സൗഹൃദം വീടുകളിൽ നിന്ന് തന്നെ തുടങ്ങട്ടെ എന്ന സന്ദേശവുമായി ആരംഭിച്ച പദ്ധതിയിലേർപ്പെടുന്നതിന് മാസങ്ങൾക്കുമുമ്പ് പഞ്ചായത്തിൻറെ ഭാഗത്തുനിന്ന് പ്രഖ്യാപനമുണ്ടായിരുന്നു. വീടുകളിലെ ടോയ്ലറ്റുകൾ, ബെഡ്റൂമുകൾ തുടങ്ങിയ മേഖലകൾ വയോജനങ്ങൾക്ക് അനുയോജ്യമായി മാറ്റിയ കുടുംബങ്ങളാണ് സ്‌നേഹോപഹാരത്തിന് അർഹത നേടിയത്. അതിനായുള്ള ഫോട്ടോകൾ പ്രത്യേകമായി പ്രഖ്യാപിച്ച നമ്പറിലേക്ക് അയച്ചവരുടെ വീടുകളാണ് പഞ്ചായത്ത് തിരഞ്ഞെടുത്തത്.
പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, പ്രയോജനക്ഷേമ കോർഡിനേറ്റർ ഇബ്രാഹീം എ കെ, വാർഡ് അംഗങ്ങളായ ഉണ്ണികൃഷ്ണൻ എം പി, അസ്യ മുഹമ്മദ്, എ കെ നഫീസ, കമറു ബാനു, അർഷാദ് എന്നിവരും പങ്കെടുത്തു.
ആദരിച്ച കുടുംബങ്ങൾ
ഒന്നാം വാർഡ് സ്ഥിരതാമസക്കാർ ആയിട്ടുള്ള നഫീസ പണ്ടാരപ്പെട്ടി, പതിനഞ്ചാം വാർഡ് നിവാസി ആയിട്ടുള്ള മുഹമ്മദ് കുഞ്ഞി കള്ളിയത്ത്, പതിനാലാം വാർഡ് നിവാസി ആയിട്ടുള്ള മൊയ്തീൻകുട്ടി പറങ്ങോടത്ത്, പന്ത്രണ്ടാം വാർഡ് നിവാസി ആയിട്ടുള്ള മുഹമ്മദ് കുട്ടി കോരംകുളങ്ങര