‘പീഡിയാകോൺ’ 2025 സെമിനാർ: ഒന്നാം സ്ഥാനം നേടി ഡോ. അയിഷ

പറപ്പൂർ: ഇന്ത്യൻ ഹോമിയോപ്പതിക്ക് മെഡിക്കൽ അസോസിയേഷൻ പാലക്കാട് വെച്ച് സംഘടിപ്പിച്ച ‘പീഡിയാകോൺ’ 2025 ദേശീയ ശാസ്ത്ര സെമിനാറിൽ റിസർച്ച് പേപ്പർ അവതരണത്തിൽ ഡോ. അയിഷ ഇ.കെ ഒന്നാം സ്ഥാനം നേടി. 

ഹോമിയോപ്പതി വിദഗ്ധൻ ഡോക്ടർ സപ്തർഷി ബാനർജി അവാർഡ് നൽകി. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെൻ്ററിലെ (ഹോമിയോപ്പതി) മെഡിക്കൽ ഓഫീസറാണ് ഡോ:അയിഷ.
2024-25 വർഷത്തെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിയുടെ ക്വാളിറ്റി എം.ഡി. ഡിസർട്ടേഷൻ സ്കോളർഷിപ്പ് അവാർഡ് ജേതാവുമാണ്. കൊളപ്പുറം  ഇരുകുളങ്ങര പാറയിൽ മുഹമ്മദിന്റെയും ഖദീജയുടെയും മകളാണ്. ഭർത്താവ് തയ്യിൽ ഫസലു റഹ്മാൻ മറ്റത്തൂർ, അധ്യാപകൻ മലബാർ കോളേജ് വേങ്ങര. മക്കൾ ആഹിൽ റഹ്മാൻ, അഷ്മിൻ സാറ.

ഡോ:അയിഷ
9746819086
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}