കണ്ണമംഗലം: യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 34 പേർ യോഗ്യത നേടി ഉന്നത വിജയം കൈവരിച്ച എടക്കാപറമ്പ് എഎംഎച്ച്എം സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും പിടിഎ കമ്മിറ്റി അനുമോദിച്ചു. പിടിഎ പ്രസിഡന്റ് അരീക്കാടൻ അബ്ദുറഹ്മാൻ ഉപഹാരം നൽകി.
ഹെഡ്മിസ്ട്രസ്സ് എൻ. സ്വപ്ന, എസ്എസ്ജി ചെയർമാൻ വി. മുഹമ്മദ് ബഷീർ, ഹമീദ് അരീക്കാട്ട്, സൈദു നെടുമ്പള്ളി, ലത്തീഫ് ഇ.എം, റംലത്ത്. പി, മുഹമ്മദ് എം.പി, കെ. പ്രസാദ്, ഷംസുദ്ധീൻ.എ, ബിനോയ്.പി എന്നിവർ സംസാരിച്ചു.