എ ആർ നഗർ: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ മീറ്റിംഗ് നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ടി മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് ശൈലജ പുനത്തിൽ, വാർഡ് മെമ്പർ മാർ കുടുംബാരോഗ്യം കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ മുഹമ്മദ് കുട്ടി സി ടി, പി എച്ച് എൻ ജമീല എന്നിവർ ആശംസകൾ അറിയിച്ചു.