വേങ്ങര സെക്ടർ സാഹിത്യോത്സവ് ജൂൺ 14, 15 തിയതികളിൽ

വേങ്ങര സെക്ടർ സാഹിത്യോത്സവ് ജൂൺ 14, 15 തിയ്യതികളിൽ വേങ്ങരയിൽ വെച്ച് നടക്കും. മെയ് 14 വെള്ളിയാഴ്ച്ച മസ്ജിദ് അബൂബക്കർ സിദ്ദീഖിൽ വെച്ച് നടന്ന കൺവൻഷനിൽ വേങ്ങര ടൗൺ മുസ്ലിം ജമാഅത്ത്  ഉപാധ്യക്ഷൻ പി ഹസൻ മുസ്ലിയാർ പ്രഖ്യാപിച്ചു. 

മുസ്ലിം ജമാഅത്ത് സർക്കിൾ വൈസ് പ്രസിഡൻ്റ് കെ മുസ്ഥഫ സഖാഫി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സുഹൈൽ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.  lകെ സി മുഹ്‌യിദ്ദീൻ സഖാഫി, റാഫി ചേറൂർ, റാസിഖ് മുസ്ലിയാർ എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം ഭാരവാഹികളായി
കെ.സി മുഹ് യദ്ദീന്‍ സഖാഫി (ചെയര്‍മാന്‍) 
ശബീര്‍ എന്‍.ടി(ജനറൽ കണ്‍വീനര്‍)
ശിഹാബ് കോട്ടയില്‍ (ഫിനാന്‍സ് കണ്‍വീനര്‍)
സബീഹ് എ.പി, ലത്തീഫ് നിസാമി, ഇസ്മാഈൽ സഖാഫി (വൈസ് ചെയര്‍മാന്‍) റമീസ് മാസ്റ്റര്‍ പി.എ, ശാഫി കെ, സുബൈര്‍ നഈമി(കണ്‍വീനര്‍)  ശിബിലി മിന്‍ഹാജ് (കോ- ഓഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}