കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 87 വിദ്യാർത്ഥികളെ സ്കോളർഷിപ്പിന് അർഹരാക്കി സംസ്ഥാനത്ത് മികച്ച നേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് സാധിച്ചു.
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കുട്ടികളെ പരീക്ഷക്കിരുത്തി 100 ശതമാന വിജയം കൈവരിക്കുന്ന എയ്ഡഡ് വിദ്യാലയമെന്ന നേട്ടവും എൻ.എം.എം എസ് പരീക്ഷയിൽ 35 വിദ്യാർത്ഥികളെ സ്കോളഷിപ്പിന് അർഹരാക്കി സംസ്ഥാനത്ത് രണ്ടാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കിയിരുന്നു.
പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, എൻ. വിനീത, എം.വി അശ്വതി, സി അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.