പറപ്പൂർ: നിരവധി പ്രദേശവാസികൾ കുളിക്കാനും മറ്റു ജലസേചന ആവശ്യങ്ങൾക്കും ആശ്രയിക്കുന്ന പറപ്പൂർ കിഴക്കേക്കുണ്ട് പഞ്ചായത്ത് കുളം ശുചീകരണം നടത്തി.
പറപ്പൂർ സർക്കിൾ എസ്. വൈ. എസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പരിപാടി വാർഡ് മെമ്പർ ഇ സുലൈമാൻ ഉദ്ഘാടനം ചെയ്തു. സർക്കിൾ സെക്രട്ടറിമാരായ കെ ടി ഫുളൈൽ സഖാഫി, പി പി ഹുസൈൻ നുസ്‌രി, എം ജമാൽ നുസ്‌രി,ടി മുഹമ്മദ് ഷാഫി, വീണാലുക്കൽ യൂണിറ്റ് നേതാക്കളായ പി സ്വാലിഹ് അഹ്സനി,കെ കെ സിദ്ധീഖ്,സി കെ സൈദലവി, എ മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകി.