വേങ്ങര: ചെറിയകാട് ധർമഗിരി കോളേജിൽ സംഘടിപ്പിച്ച ടീൻ ലാബ് ഏകദിന ക്യാമ്പ് സമാപിച്ചു. ജമാഅത്തെ ഇസ്‌ലാമി വേങ്ങര ഏരിയ പ്രസിഡന്റ് ഇ. വി അബ്ദുൽ സലാം പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ. ആർ നഗർ ഏരിയ വൈസ് പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
ഏരിയ വനിതാ കൺവീനർ കുഞ്ഞിപ്പാത്തുട്ടി,
സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് അബ്ദുല്ല മുഹിയിദ്ദീൻ, ടീൻ ഇന്ത്യ കോ ഓർഡിനേറ്റർ ലീനത്ത് തോട്ടശേരിയറ എന്നിവർ സംസാരിച്ചു.
ഹാരിസ് ഒഴുകൂർ, ഷമീം ചൂനൂർ,
റിദ് വാൻ അബ്ദുൽ ലത്തീഫ്, ഹാഫിസ് ആദിൽ സമാൻ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. വേങ്ങര പൊലീസ് ഹൗസ് ഓഫീസർ ആർ രാജേന്ദ്രൻ നായർ ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു.
കെ. പി ശറഫുദ്ധീൻ ഉമർ, സകരിയ പുള്ളാട്ട്, ഫൈസൽ ധർമ്മഗിരി, വി. അനീസ് അഹമ്മദ് കെ. പി സാഹിറ, തൻസിലത്ത്, ബുഷ്‌റ പാറോൽ, സാജിത അച്ഛനമ്പലം, സൈറാബാബു, ശഹ്ദാൻ എസ് ഉമർ, ഇഷാൻ ശറഫ്, നെഹന ഇ.കെ, റാസി റഹ്മാൻ. പി, ഹൈക പുള്ളാട്ട് എന്നിവർ നേതൃത്വം നൽകി.