കണ്ണമംഗലം: ഒമ്പതാം വാർഡിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച കണ്ണമംഗലം പഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറിക്ക് കണ്ണമംഗലം പഞ്ചായത്ത് ഒമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി വാട്ടർ പ്യൂരിഫെയർ കൈമാറി.
ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ചെറുവിൽ മുഹമ്മദ് കുട്ടി, സെക്രട്ടറി പി ടി അബ്ദുൽ മുജീബ്, വാർഡ് മെമ്പർ തയ്യിൽ റഹിയാനത്ത്, അലികു ട്ടി സി, പിഎം അബ്ദുൽ അസീസ്, സ്റ്റാഫ് അംഗങ്ങൾ ആയ ഷെബീബ, സാദിഖ് യു കെ എന്നിവർ സംബന്ധിച്ചു.