വേങ്ങര: കെ എൻ എം വേങ്ങര മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് മുതലമാട് പാണ്ടികശാല പി സി എം ഓഡിറ്റോറിയത്തിൽനടന്ന വനിതാ സമ്മേളനം പ്രൗഡോജ്വലമായി. മുജാഹിദ് ഗേൾസ് മൂവ്മെന്റ് (MGM) വേങ്ങര മണ്ഡലം കമ്മിറ്റി ഒരുക്കിയ വനിതാ സമ്മേളനം സ്ത്രീകളുടെ സാന്നിധ്യം കൊണ്ടും മികവു കൊണ്ടും പ്രൗഢമായി. എം ജി എം വേങ്ങര ശാഖ പ്രസിഡന്റ് സഫിയ ടീച്ചർ അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എം ജി എം സംസ്ഥാന ജോയിൻ സെക്രട്ടറി ആയിഷ ചെറുമുക്ക് "വികലമാക്കരുത് വിവാഹ വിശുദ്ധി" എന്ന വിഷയത്തിൽ ക്ലാസ്എടുത്തു.
വികെ അച്ചുമ്മു, ബീവി മറിയം, യു കെ ഫാത്തിമ, റൈഹാനത്ത്, മറിയടീച്ചർ, സുഹ്റ അരീക്കാട്ട്, മൈമൂന ടീച്ചർ, ആസ്യ ചാലിൽ, എന്നിവർ പ്രസിഡിയം അലങ്കരിച്ചു. ഖൈർറുന്നിസ ഓ പി സ്വാഗതവും, റസീന അച്ചനമ്പലം നന്ദിയും പറഞ്ഞു.