പരിസ്ഥിതി ദിനങ്ങളിൽ നട്ട് പിടിപ്പിച്ച് പരിപാലിച്ച് പോരുന്ന മരം വെട്ടിമാറ്റിയതായി പരാതി

അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്തിലെ (വാർഡ് 17) കൊളപ്പുറം സൗത്തിൽ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാതയിൽ പി ഡബ്ല്യൂ ഡി യുടെ അദീനതയിൽ ഉള്ള സ്ഥലത്ത് കൊളപ്പുറംസൗത്തിലെ ദോസ്താന ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനങ്ങളിൽ നട്ട് പിടിപ്പിച്ച് പരിപാലിച്ച് പോരുന്ന 20 വർഷത്തോളമായ തണൽ മരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഉള്ളാട്ട് ആയൂർവേദ ഫാർമസിക്കാർ ധിക്കാരപരമായി വെട്ടിമാറ്റിയതിൽ പ്രതിഷേധിച്ച് കൊളപ്പുറം സൗത്തിലെ ദോസ്താന ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബന്ധപ്പെട്ട് അധികാരികളായ പി ഡബ്ല്യൂ ഡി എഞ്ചിനീയർ , അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് , മലപ്പുറം സോഷ്യൽ ഫോറസ്റ്റ് ഓഫീസർ, തിരൂരങ്ങാടി പോലീസ് തുടങ്ങിയവർക്ക് പരാതി നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}