എസ്‌വൈഎസ് സാഹിത്യ പ്രചാരണ കാംപെയിന് തുടക്കമായി

മലപ്പുറം: സുന്നി യുവജനസംഘം സംസ്ഥാനകമ്മിറ്റി മേയ് ഒന്നുമുതൽ 30 വരെ നടത്തുന്ന സാഹിത്യ പ്രചാരണ കാംപെയിന് പാണക്കാട് അൽ മൻഹലിൽ തുടക്കമായി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നൗഷാദ് മണ്ണിശ്ശേരിയെ സുന്നി അഫ്കാർ വാരികയുടെ വാർഷിക വരിക്കാരനായി ചേർത്ത് ഉദ്ഘാടനം നിർവഹിച്ചു.
വൈജ്ഞാനിക വളർച്ചയുടെയും വായനയുടെയും മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള സുന്നി അഫ്കാർ ആലോചനകളുടെ ലോകത്ത് വസന്തം നിലനിർത്തുന്ന വാരികയാണെന്ന് തങ്ങൾ അഭിപ്രായപ്പെട്ടു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കാംപെയ്‌ൻ കൺവീനർ കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ അധ്യക്ഷനായി. ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്, ഷാഹുൽ ഹമീദ് മേൽമുറി, സി.എം. കുട്ടി സഖാഫി, റാഫി പെരുമുക്ക്, ഉമർ വാഫി കാവനൂർ, യു.എം. ബഷീർ ചോറ്റൂർ, ബുശൈർ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}