മെഡിക്കൽ ക്യാമ്പ് നടത്തി

എ ആർ നഗർ: അബ്ദുറഹ്മാൻ നഗർ ഗ്രാമഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ബ്ലിസ് ബഡ്സ് സ്‌പെഷ്യൻ സ്കൂളും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊണ്ടോട്ടിയും സംയുക്തമായി ബ്ലിസ് ബഡ്സ് സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

വൈസ്പ്രസിഡന്റ് ഷൈലജ പുനത്തിലിന്റെഅദ്ധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ മെഡിക്കൽ ഓഫീസർ ഡോ: മുഹമ്മദ് കുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൻ ടി ഐ ഡി എ സെക്രട്ടറി മുഹമ്മദ് ജാസിർ, പീഡിയാട്രീഷ്യൻ മുഹമ്മദ് യാസിർ എന്നിവർ ആശംസ അറിയിച്ചു. 

മുർഷിദ ടീച്ചർ സ്വാഗതവും എൽ എച്ച് ഐ നന്ദിയും പറഞ്ഞു. ഒപ്ടോമെട്രിസ്റ്റ് ഭഗീഷ്മ, പാലിയേറ്റീവ് സിസ്റ്റർ സുനിത എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}