എ പ്ലസ് കളുടെ എണ്ണം നോക്കാതെ മുഴുവൻ വിജയികളെയും അനുമോദിച്ച് കൗൺസിലർ

കോട്ടക്കൽ: കുട്ടികളെ അവരുടെ നേട്ടങ്ങളിൽ ഗ്രേഡ് അളന്നുതൂക്കാതെ അവരുടെ വിജയത്തെ ചേർത്ത് പിടിച്ച് ഈസ്റ്റ് വില്ലൂർ ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ നാളെയുടെ കവലാളുകളായ എസ് എസ് ൽ സി പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യർത്ഥികളെയും ആദരിച്ചു.

വരും നാളെകളിൽ വ്യത്യസ്ത രംഗങ്ങളിൽ നിറ ശോഭയോടെ നാടിനു വിളിക്കായിമാറേണ്ട പ്രതിഭകൾ എല്ലാവരും ആദരിക്കപ്പെടേണ്ടവരാണെന്ന ബോധ്യത്തിലാണ് എല്ലാ വിജയികൾക്കും ഡിവിഷൻ കൗൺസിലർ സ്വീകരണമൊരുക്കിയത്. 37 പ്രതിഭകൾ ആദരവ് ഏറ്റുവാങ്ങി. 

ഡിവിഷനിൽ കൗൺസിലറുടെ നേതൃത്വത്തിലുള്ള ലാഡർ ടു സക്സ്സസ് എന്ന വിദ്യഭ്യസ പദ്ധതിയുടെ ഭാഗമായി പരീക്ഷക്ക് മുമ്പ് കരിയർ ഗൈഡൻസ് ക്ലാസുകളും, കൊസ്റ്റൻ ബാങ്ക് വിതരണവും നടത്തിയിരുന്നു.

എസ് എസ് ൽ സി പരീക്ഷയിൽ  ഫുൾ എ+, 14 ഉന്നത വിജയം നേടിയവർക്കും  മറ്റു എല്ലാ വിജയികൾക്കും ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ  ഉപഹാരസമാർപ്പണം നടത്തി. 

ഡിവിഷനിലെ വിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച Next Step എന്ന കരിയർ ഗൈഡൻസ് ക്ലാസ്സിന്  സ്കൂൾ ഡെവലപ്പ് മെന്റ് കൺസൽട്ടൻറ് ഹാരിസ് മാടപ്പള്ളി, ന്യൂറോഎഡ്യൂക്കേറ്റർ  അമീർ എന്നിവർ  നേതൃത്വം നൽകി,+ 1 അലോട്ട്മെന്റിനുള്ള ഡാറ്റ കളക്ഷൻ ഫോറം വിതരണവും നടത്തി.

ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ, എം.എസ്.എഫ് മുനിസിപ്പൽ ആക്ടിങ് സെക്രട്ടറി ഫുവാദ്.കെ,ഗ്ലോബൽ കെ.എം.സി. ജനറൽ സെക്രട്ടറി റഫീഖ്.യു, യൂത്ത് ലീഗ് ജനറൽ സെക്രെട്ടറി ത്വാഹാ മുനവർ .കെ, എം.എസ്.എഫ് ജനറൽ സെക്രട്ടറി ഷഹനാദ് പി.ടി,  എം.എസ്.എഫ് വൈസ് പ്രസിഡന്റ് മാജിദ് യു,ജൂസെയ്ൽ പി.ടി,സെക്രട്ടറി ഷിബിലി.കെ,അജിൽ ഷാൻ പി.ടി  എന്നിവരും രക്ഷിതാക്കളും വിദ്യർത്ഥികളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}