തെരുവ് കച്ചവടക്കാരുടെ ക്ഷേമത്തിനായുള്ള നിയമം കാര്യക്ഷമമായി നടപ്പാക്കണം: റസാഖ് പാലേരി

മലപ്പുറം: തെരുവ് കച്ചവടക്കാരുടെ ക്ഷേമത്തിനും സഹായത്തിനുള്ള നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കണം എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വേങ്ങര വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തെരുവ് കച്ചവടക്കാരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരുവ് കച്ചവടക്കാരുടെ ക്ഷേമത്തിനായി സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് നിയമം പാസാക്കിയിട്ടുണ്ട്. സ്ട്രീറ്റ് വെണ്ടേഴ്സ് (Protection of Livelihood and Regulation of Street Vending) ആക്റ്റ് 2014 എന്ന പേരിൽ പാസാക്കപ്പെട്ട നിയമം നടപ്പാക്കുന്നതിൽ അധികാരികൾ വീഴ്ച വരുത്തിയിട്ടുണ്ട്.

തെരുവു കച്ചവടക്കാർക്ക് വലിയ പരിഗണന നൽകുന്ന ഈ നിയമം അവരുടെ ജീവിത മാർഗം തടയപ്പെടാതിരിക്കാൻ വ്യവസ്ഥകൾ വെച്ചിട്ടുണ്ട്. ഇത്തരം കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും കൃത്യമായ വ്യവസ്ഥകൾ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും അധികാരികളും നിയമപാലകരും തെരുവ് കച്ചവടക്കാരെ ആട്ടിയോടിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. ഇതിന് മാറ്റം ഉണ്ടാവണം. നിലവിൽ ഈ നിയമം മുൻസിപ്പാലിറ്റികൾ വരെ മാത്രമാണ് പേരിനെങ്കിലും നടപ്പാക്കപ്പെട്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളടക്കം രാജ്യത്തെ പൂർണ്ണമായും ഈ നിയമം നടപ്പാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
FITU ജില്ലാ പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം അദ്യക്ഷത വഹിച്ച സംഗമത്തിൽ FITU സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.വി.സഫീർഷ, പരീക്കുട്ടി വേങ്ങര തുടങ്ങിയവർ സംസാരിച്ചു.
എൻ. കെ. റഷീദ്,അലവി വേങ്ങര, കുഞ്ഞാലി മാസ്റ്റർ, കെ. വി. അബ്ദുൽ ഹമീദ്, ബഷീർ പുല്ലമ്പലവൻ കുട്ടിമോൻ വേങ്ങര തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}