ഇവിടെ ഒരു പൊലീസ് സ്റ്റേഷൻ ഉണ്ടായിരുന്നു.....

വേങ്ങര : പൊലീസ് സ്റ്റേഷൻ സൗകര്യപ്രദമായ കെട്ടിടത്തിലേക്കു മാറിയിട്ട് വർഷം പൂർത്തിയായെങ്കിലും സ്റ്റേഷന്റെ സ്മാരകമായി റോഡരികിൽ കൂട്ടിയിട്ട വാഹനാവശിഷ്ടങ്ങൾ മാറ്റാനായില്ല. വേങ്ങര ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിലാണ് റോഡരികിൽ ഓട്ടോ റിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ തകർന്നു കിടക്കുന്നത്. വേങ്ങരയിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന വാടകക്കെട്ടിടം നിന്നിരുന്ന സിനിമ ഹാൾ പടിയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനടുത്താണീ ഇരുമ്പ് മാലിന്യങ്ങളുടെ വിശ്രമം. ഈ ഏരിയയിൽ വൈകുന്നേരങ്ങളിൽ വാഹനങ്ങളിലും അല്ലാതെയും പഴങ്ങളും പച്ചക്കറിയും ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിൽപ്പനയും താകൃതിയാണ്. വാഹന ഗതാഗതത്തിനു തടസ്സമായി നിൽക്കുന്ന വാഹനങ്ങളുടെ ഇരുമ്പ് മാലിന്യങ്ങൾ ഗ്രാമ പഞ്ചായത്ത് അധികൃതർ ഇടപെട്ടെങ്കിലും നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}