നൂറിലേറെ ഗ്രന്ഥങ്ങൾ പ്രകാശിതമായി സയ്യിദ് സലാഹുദ്ദീൻ ബുഖാരിക്ക് ആദരം

കോട്ടക്കൽ: മലയാളത്തിന് നൂറിലധികം പുസ്തകങ്ങൾ സമ്മാനിച്ച പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാടിന് പ്രസ്ഥാന കുടുംബത്തിൻ്റെ സ്നേഹാദരം. 
നിരവധി തിരക്കുകൾക്കിടയിലാണ് തങ്ങൾ ചരിത്രം, വിശ്വാസം, കർമ്മശാസ്ത്രം, വ്യക്തിത്വ വികസനം, കുടുംബം തുടങ്ങി വിവിധ വിഷയങ്ങളിൽ പരന്നു കിടക്കുന്ന കനപ്പെട്ട രചനകൾ പൂർത്തിയാക്കിയത്. എസ് എസ് എഫിലൂടെ സംഘടനാ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം എസ് വൈ എസിന്റെ അവിഭക്ത മലപ്പുറം ജില്ലാ പ്രസിഡണ്ടായും പിന്നീട് വെസ്റ്റ് ജില്ലാ പ്രസിഡണ്ടായും പ്രവർത്തിച്ചു. ഇപ്പോൾ കേരള മുസ്ലിം ജമാഅത്തിന്റെ ജില്ലാ ഉപാധ്യക്ഷനാണ്.  അതോടൊപ്പം കലൂർ (എറണാകുളം ) കൂരിയാട് മഹല്ലുകളുടെ ഖാളി കൂടിയായ തങ്ങൾ ചാപ്പനങ്ങാടി മർകസ് മസ്വാലിഹിൻ്റെ  പ്രിൻസിപ്പാളുമായും സേവനമനുഷ്ഠിക്കുന്നു 
ശഹ്റു റമളാൻ, ജീവിത വിജയത്തിന് ഇസ്ലാമിക മര്യാദകൾ, നിങ്ങൾക്കും പ്രസംഗിക്കാം, വീടും പരിചരണവും, ഇമാം ശാഫിഈ (റ) മുസ്ലിം സ്ത്രീ നേരും നുണയും, തുടങ്ങിയവ അദ്ദേഹത്തിൻ്റെ രചനകളാണ്. 
എടരിക്കോട് താജുൽ ഉലമ ടവറിന്റെ പ്രൗഢമായ ഉദ്ഘാടന വേദിയിൽ വെച്ചാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരിൽ നിന്ന് സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി ആദരവ് ഏറ്റുവാങ്ങിയത്. സമസ്ത പ്രസിഡണ്ട് ഈ സുലൈമാൻ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ, സയ്യിദ് ജലാലുദ്ദീൻ ജീലാനി,  കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഊരകം അബ്ദുറഹ്മാൻ സഖാഫി, അബൂബക്കർ മാസ്റ്റർ പടിക്കൽ, സയ്യിദ്സയ്യിദ് ബാഖിർ ശിഹാബ് തങ്ങൾ, അബ്ദുൽ മജീദ് അഹ്സനി അഹ്സനി ചെങ്ങാനി, ഹസൈൻ മാസ്റ്റർ കുറുകത്താണി,  തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}