വേങ്ങര: അമ്പലമാട് വായന ശാലയും ഫെയ്മസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച വേനൽ തുമ്പികൾ ക്യാമ്പയിൻ സമാപിച്ചു.
അവസാന ദിവസത്തിൽ കുട്ടികൾ ക്കായി അക്ഷര ശ്ലോക മത്സരം, ജാക് പോട്ട്, മിനി പോസ്റ്റ് ഷൂട്ട് ഔട്ട്, സമ്മാന പെരു മഴ എന്നിവ നടന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനം വിതരണം ചെയ്തു. വിജയികൾക്ക് ക്ലബ്ബ് സെക്രട്ടറി കെ ബൈജു സമ്മാനം വിതരണം ചെയ്തു. ഇ കെ റഷീദ്, എ വി അബൂബക്കർ സിദ്ധീഖ്. വി കമറു ശരീഫ്, എ വി ശാമിൽ, ഇ കെ ഷാനിൽ, ഇ കെ ശാമിൽ സംബന്ധിച്ചു.