വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനപ്രതിനിധികൾക്ക് പരിശീലനം നൽകി

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറു പഞ്ചായത്തുകളിൽനിന്നുള്ള ജനപ്രതിനിധികൾക്ക് ബ്ലോക്ക് പഞ്ചായത്ത് കെ സ്മാർട്ടിൽ പരിശീലനം നൽകി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ജനപ്രതിനിധികൾക്കായി ഇത്തരത്തിൽ പരിശീലനം ഒരുക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ലഭിക്കേണ്ട കെട്ടിട ലൈസൻസ്, മറ്റു ലൈസൻസുകൾ, ക്ഷേമ പെൻഷൻ അപേക്ഷ, ജനന, മരണ രജിസ്‌ട്രേഷൻ, ഭൂമി സംബന്ധമായ വിവരങ്ങൾ, ഏതെങ്കിലും ഭൂമിയിൽ നിർമാണനിയന്ത്രണങ്ങളുണ്ടോ എന്നിറയാനും വിദേശത്തുനിന്നുൾപ്പെടെ വിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് ഓൺലൈനായി നേടാനും പറ്റുന്നതാണ് കെ സ്മാർട്ട്‌ പദ്ധതി.

പരിപാടി പ്രസിഡന്റ് മണ്ണിൽ ബെൻസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസ, എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത്, ലക്ഷ്മണൻ ചക്കുവായി, പി.പി. സഫീർ ബാബു, സഫിയ മലേക്കാരൻ, എം. സുഹിജാബി, നാസർ പറപ്പൂർ, പറങ്ങോടത്ത് അസീസ്, എ.പി. അസീസ്, രാധാ രമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}