മലപ്പുറം: മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ കേരള മുസ് ലിം ജമാഅത്ത് മലപ്പുറം സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം പ്രൗഢമായി. കോട്ടപ്പടി സുന്നി മസ്ജിദ് പരിസരത്ത് നടന്ന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീൻ കുട്ടി ബാഖവി ഉദ്ഘാടനം നിർവഹിച്ചു.
മതത്തിൽ മായം കലർത്തി പാരമ്പര്യ ഇസ്ലാമിനെ വികൃതമാക്കാൻ ശ്രമിക്കുന്ന പുത്തൻ വാദികളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ഭീകരവാദ പ്രവർത്തനങ്ങൾക്ക് മതത്തെ ദുരുപയോഗപ്പെടുത്തു ന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം, എന്‍ അലി അബ്ദുല്ല, അബ്ദുല്‍ അസീസ് സഖാഫി വെളളയൂര്‍, ഊരകം അബ്ദുറഹ്മാന് സഖാഫി , കെ ടി ത്വാഹിര്‍ സഖാഫി, അബൂബക്കര്‍ സഖാഫി അരീക്കോട്, എപി അൻവർ സഖാഫി, പി പി മുജീബ് റഹ്മാൻ വടക്കെ മണ്ണ എന്നിവര്‍ പ്രസംഗിച്ചു. സയ്യിദ് അബൂബക്കർ അൽ ഐദ്രൂസി ,
കേരള മുസ് ലിം ജമാഅത്ത് മലപ്പുറം സോൺ പ്രസിഡന്റ് പി സുബൈർ കോഡൂർ , ജനറൽ സെക്രട്ടറി മുഹമ്മദ് സഖാഫി പഴമള്ളൂർ, എസ് വൈ എസ് ജില്ലാ സെക്രട്ടറി എം ദുൽഫുഖാറലി സഖാഫി, അബ്ദുൽ അസീസ് ഫൈസി, എ ജെ എം ജില്ലാ സെക്രട്ടറി കെ ഇബ്റാഹീം ബാഖവി, എസ് വൈ എസ് മലപ്പുറം സോൺ പ്രസിഡന്റ് കെ ഖാലിദ് സഖാഫി, ജനറൽ സെക്രട്ടറി പി എം അഹ്മദലി, എസ് എസ് എഫ് മലപ്പുറം ഡിവിഷൻ പ്രസിഡന്റ് ഹംസ ഫാളിലി എന്നിവർ സംബന്ധിച്ചു.