നാടിനു തന്നെ മാതൃകയായി പിഞ്ചോമനകൾ

വേങ്ങര: കളഞ്ഞു കിട്ടിയ ഭീമമായ സംഖ്യ ഉടമസ്ഥരെ കണ്ടെത്തി തിരിച്ചെൽപ്പിച്ച് കളിക്കൂട്ടുകാരായ പിഞ്ചോമനകൾ നാടിനു തന്നെ മാതൃകയായി. കളിക്കുന്നതിനിടയിൽ കാലുകൊണ്ട് തട്ടിയ കടലാസ് പൊതിയിൽ നിന്നും 500 ൻ്റെ നോട്ടുകൾ ചിതറുന്നത് കണ്ട് കുട്ടികൾ അത്ഭുതപ്പെട്ട് എടുത്തു നോക്കിയപ്പോഴാണ് ആ പൊതി നിറയെ അഞ്ഞൂറിന്റെ നോട്ടുകളടങ്ങിയിട്ടുള്ള പൊതിയാണെന്ന് മനസ്സിലായത്  ഉടനെത്തന്നെ  പൊതിയുമായി  തൊട്ടടുത്ത വീട്ടിലെത്തി. സാമൂഹ്യ പ്രവർത്തകൻ കൂടിയായ എം കെ ഉമ്മറിനെ കണ്ട് കാര്യങ്ങൾ പറഞ്ഞ് പണം അടങ്ങിയ പൊതി ഉമ്മറിനെ ഏല്പിച്ചു. ദിവസങ്ങളോളം സോഷ്യൽ മീഡിയകളിലും മറ്റും പരസ്യം കൊടുത്ത് കാത്തിരുന്നിട്ടും ഉടമസ്ഥനെ കണ്ടെത്താൻ കഴിഞ്ഞില്ല അവസാനം ആ പൊതിയിലുണ്ടായിരുന്ന ചെറിയ കുറിപ്പിൽ അലക്ഷ്യമായിട്ടെഴുത്തിയ നമ്പറിൽ വിളിച്ചന്വേഷിച്ചപ്പോൾ പരപ്പനങ്ങാടിയിലുള്ള ഒരു കടയുടെ നമ്പർ ആയിരുന്നു പക്ഷേ പണം അവരുടേതല്ല എന്ന മറുപടിയാണ് കിട്ടിയത് ദിവസങ്ങൾക്ക് ശേഷം വേങ്ങര ലൈവ് ന്യൂസ് അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത കൊടുത്തതിനുശേഷം ആണ് ഉടമസ്ഥർ അന്വേഷിച്ച് വിളിച്ചത് പൂർണ്ണ തെളിവ് സഹിതം ഉടമസ്ഥനായ മലപ്പുറം സ്വദേശി അജ്മൽ ഉമ്മറിൻ്റെ വീട്ടിലെത്തി പണം കൈപ്പറ്റി.

നഷ്ടപ്പെട്ടു എന്നു കരുതിയ ഭീമമായ സംഖ്യ തിരിച്ചുകിട്ടിയ സന്തോഷ സുചകമായി കുട്ടികൾക്ക് പാരിതോഷികങ്ങൾ നൽകുകയും കുഞ്ഞിളം മനസ്സുകളിലെ  സൽപ്രവർത്തിയെ വാനോളം പുകഴ്ത്തുകയും ചെയ്തു. 

കളിക്കൂട്ടുകാരായ മിന്ഹാൽ ഒ പി, റസൽ ഒ പി, റബീഹ് പി കെ, അനിറോഷൻ കെ കെ, അദിനാൻ ഒ പി തുടങ്ങിയ സ്നേഹിതന്മാരാണ് വളരെ അഭിനന്ദാർഹമായ പുണ്ണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. കുഞ്ഞു സഹോദരങ്ങളെ പ്രദേശവാസികളും അനുമോദിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}