വെൽഫെയർ പാർട്ടി അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് കമ്മിറ്റി സാഹോദര്യ പദയാത്ര നടത്തി

എ. ആർ നഗർ: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ ഭാഗമായി എ. ആർ നഗർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തി. പദയാത്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരീക്കൽ സക്കീർ യുടെ നേതൃത്വത്തിൽ ആയിരുന്നു. ജില്ലാ സെക്രട്ടറി കെ. എം. എ ഹമീദ് ഫ്ലാഗ് ഓഫ്‌ ചെയ്തു. കൊളപ്പുറത്തുനിന്ന് കുന്നുംപുറത്തേക്ക് നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ജില്ലാ അസി. സെക്രട്ടറി നൗഷാദ് ചുള്ളിയൻ ഉദ്ഘാടനം ചെയ്തു. കെ എം എ ഹമീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ അഷ്‌റഫ്‌ ഊരകം, ഇ. കെ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ടി. അബ്ദുൽ അസീസ്, പി. സുഹ്‌റ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി. കെ അബ്ദു സമദ് സ്വാഗതവും പി. കെ ഫായിസ് നന്ദിയും പറഞ്ഞു. ടി വി അബ്ദുസമദ്,സി കെ ഷാനവാസ്, അനസ് യാസീൻ, കെ. ടി ഹനീഫ, മജീദ് മാട്ര, സലാം പാവിൽ, മുനീർ കുന്നുംപുറം, അബ്ദുൽ അസിസ്.പി, കെ. ആയിഷ, ഖദീജ പുള്ളാട്ട്, സ്വാലിഹ് അയ്യകത്ത് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}