വയോജനങ്ങൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വേങ്ങര: ഡിസ്ട്രിക്റ്റ് ലീഗൽ സർവീസ് അതോറിറ്റിയും തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമും സംയുക്തമായി വയോജനങ്ങൾക്ക് വേണ്ടി നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ഹസീന ഫസൽ ക്ലാസ് ഉദ്ഘാടനം നിർവഹിച്ചു . സീനിയർ സിറ്റിസൺ നിയമവും നിയമ പരിരക്ഷയും അവകാശങ്ങളെ പറ്റി തിരുരങ്ങാടി പാനൽ അഡ്വക്കറ്റ് സജ്‌ന ക്ലാസിന് നേതൃത്വം നൽകി. തിരുരങ്ങാടി താലൂക്ക് പാര ലീഗൽ  വളണ്ടിയർ ശിവദാസൻ , സായംപ്രഭാ ഹോം ഫെസിലിറ്റേറ്റർ ഇബ്രാഹീം എ കെ ആശംസകൾ അറിയിച്ച് സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}