കൂരിയാട് : നിർമാണക്കമ്പനികൾക്ക് ലാഭമുണ്ടാക്കാനായി കേരളത്തിൽ അങ്ങോളമിങ്ങോളം ദേശീയപാതാ പുനർനിർമാണത്തിൽ പലയിടത്തും പാതയുടെ രൂപകല്പന മാറ്റിയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ ആരോപിച്ചു. തകർന്നുവീണ കൂരിയാട് ദേശീയപാത സന്ദർശിക്കുകയായിരുന്നു അദ്ദേഹം. അശാസ്ത്രീയ നിർമാണം നടത്തിയതിനാലാണ് കൂരിയാട് വലിയ ദുരന്തമുണ്ടായത്. ഹൈവേയിൽ നൂറുകണക്കിനു പ്രദേശത്ത് ഈ രീതിയിൽ നിർമാണം നടത്തിയിട്ടുണ്ട്. അവിടങ്ങളിൽ പാലംനിർമിച്ച് ജനങ്ങളുടെ ഭീതി അകറ്റണം. നിർമാണത്തിന് ഇപ്പോഴുള്ള ഉദ്യോഗസ്ഥർ നേതൃത്വംകൊടുക്കാൻ പാടില്ലെന്നും ആവശ്യപ്പെട്ടു. ഇത്തരത്തിലൊരു പണി കേരളത്തോടു ചെയ്യുന്നത് ചതിയാണെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അഡ്വ. മുഹമ്മദ് ഷാ കൂട്ടിച്ചേർത്തു. മുസ്‌ലിംലീഗ് വേങ്ങര മണ്ഡലം പ്രസിഡന്റ് പി.കെ. അസ്‌ലു, സെക്രട്ടറി പി.കെ. അലി അക്ബർ, റഹീം കൂരിയാട്, ഇബ്രാഹിം അടയ്ക്കാപ്പുര, ചാക്കീരി കുഞ്ഞു, നെടുമ്പള്ളി സൈതു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
നിർമാണക്കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ രൂപകല്പന മാറ്റി -അഡ്വ. മുഹമ്മദ് ഷാ
admin