കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് ഇനി ഇവർ നയിക്കും

കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ ബോഡി യോഗം യുവാക്കളിൽ കൂടിവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഗവൺമെന്റ്  ശക്തമായ ബോധവൽക്കരണം നടത്തണമെന്ന് ആവശ്യപ്പെട്ടു. 

പുതിയ ഭാരവാഹികളായി അലവി പിടി പ്രസിഡന്റ്, സന്തോഷ് ജനറൽ സെക്രട്ടറി, സാലിഹ് വളക്കീരി ട്രഷറർ.

വൈസ് പ്രസിഡന്റുമാർ മുസ്തഫ കീരി, മുഹമ്മദ് കുട്ടി കിളിനക്കോട്, ഉമ്മർ എം കെ, സമീർ കാമ്പ്രൻ,
ജോയിൻ സെക്രട്ടറി റഷീദ് എൻ കെ, മുനീർ സി എം, റസാക്ക് വിപി, മിശാൽ ഇ കെ പടി എന്നിവരെ തിരഞ്ഞെടുത്തു.
 
ജനറൽബോഡി യോഗം സിപിഐഎം വേങ്ങര ഏരിയ കമ്മിറ്റിയംഗം കെ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കണ്ണമംഗലം പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ടി പി ഇസ്മായിൽ, അബ്ദുള്ളക്കുട്ടി, മജീദ്, എൻ കെ ഗഫൂർ, പി ടി അലവി, ജലീൽ കണ്ണേത്ത്, യൂസഫ് പിടി, രജീഷ് തുടങ്ങിയവർ സംസാരിച്ചു.

മുസ്തഫ കീരി അധ്യക്ഷത വഹിച്ചു. സന്തോഷ് എൻ പി സ്വാഗതവും സാലിഹ് വിളക്കീരി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}