ഏകദിന റോബോട്ടിക്‌സ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ   വിദ്യാർത്ഥികൾക്കായി ആർട്ടിഫിഷൽ ഇൻ്റലിജൻസ് ഏകദിന പഠന ശിൽപശാല സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ എം മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ. കെ സൈബുന്നീസ അധ്യക്ഷത വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പുതു വർഷത്തിൽ പുതിയൊരതിഥിയായി എ.ഐ ടീച്ചർ വിദ്യാലയത്തിലെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ശിൽപശാല നടത്തിയത്.  എ.എച്ച് രാജശേഖർ പദ്ധതി വിശദീകരിച്ചു. ഹ്യൂമനോയിഡ്,ഡോഗ് റോബോർട്ട് തുടങ്ങി വിവിധ റോബാർട്ടുകളുടെ പ്രദർശനവും നടന്നു.ചടങ്ങിൽ സ്കൂൾ മാനേജർ കെ. ഇബ്രാഹീം ഹാജി,പി.ടി എ വൈസ് പ്രസിഡന്റ് കെ റസിയ, സെപ്യൂട്ടി എച്ച്.എം കെ മറിയ, പ്രദീപ് വാഴങ്കര, എൻ വിനീത, കെ.എം ജസീം സിയാഫ് എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}