വൈദ്യുതി സുരക്ഷാ വാഹന പ്രചരണം വേങ്ങരയിൽ ഉദ്‌ഘാടനം ചെയ്തു

വേങ്ങര: തിരൂർ സർക്കിൾ, തിരൂരങ്ങാടി ഡിവിഷൻ, കോട്ടക്കൽ സബ് ഡിവിഷൻ, വേങ്ങര സെക്ഷൻ പരിധിയിൽ പൊതുജനങ്ങൾക്കായുളള വൈദ്യുതി സുരക്ഷാ വാഹന പ്രചരണം, 2025 മെയ് മാസം 22 ന് വേങ്ങര ബസ്റ്റാൻ്റ് പരിസരത്ത് വച്ച് വേങ്ങര പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസൽ കെ.പി, എട്ടാം വാർഡ് മെമ്പർ, മറ്റ് ജനപ്രതിനിധികൾ, പൊതു ജനങ്ങൾ, വൈദ്യുതി ബോർഡ് ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു. 

വൈദ്യുതി സുരക്ഷയെ കുറിച്ച് ജനങ്ങൾ ബോധവാൻമാരായിരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചും, വൈദ്യുതി സുരക്ഷക്ക് വേണ്ടി വൈദ്യുതി ബോർഡ് കാലാകാലങ്ങളിൽ നൽകുന്ന നിദ്ദേശങ്ങൾ പൊതുജനങ്ങൽ സൂക്ഷ്മതയോട് കൂടി പാലിക്കണമെന്നും, തൻമൂലം വൈദ്യുതി ഉപകണങ്ങളിൽ നിന്നും, വൈദ്യുത ബോർഡിൻ്റെ ഇൻസ്റ്റ്ലേഷനുകളിൽ നിന്നും ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഇല്ലാതാക്കാനാവുമെന്നും ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചുകൊണ്ട് പ്രസിഡൻ്റ് പറഞ്ഞു. കൂടാതെ ദൈനംദിന ജീവിതത്തിൽ വൈദ്യുതിയുടെ പ്രധാന്യത്തെ കുറിച്ചും, ശ്രദ്ധയോടെ അത് ഉപയോഗിക്കേണ്ട തിനെ കുറിച്ചും, പ്രത്യേകിച്ച് മഴക്കാലത്ത് കമ്പി പൊട്ടി വീണ് ഉണ്ടായേക്കാവുന്ന അപകടങ്ങളെ കുറിച്ചും, പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സംസാരിച്ചു. 

വേങ്ങര അസിസ്റ്റൻ്റ് എഞ്ചിനീയർ അജികുമാറിൻ്റെ നേതൃത്വത്തിൽ ബസ്റ്റാൻ്റ് പരിസരത്ത് പൊതുജനങ്ങൾക്ക് വൈദ്യുതി സുരക്ഷാ നോട്ടീസ് വിതരണവും നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}