പറപ്പൂർ: ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് യൂത്ത് ലീഗ് മെമ്പർഷിപ്പ് കാമ്പയിൽ തുടങ്ങി. യുവ എഴുത്തുകാരി ഷാബി നൗഷാദിന് അംഗത്വം നൽകി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് എ.കെ സക്കീർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ഇ.കെ സെയ്ദുബിൻ, എ.കെ ഹുസൈൻ, അസീസ് കൊമ്പൻ,വി.പി
ശിഹാബ് ടി സി ലത്തീഫ്, ടി.പി മൊയ്തീൻ കുട്ടി, എ.കെ നൗഷാദ്, സി.വി മുനീർ, ഇ.കെ നൗഷാദ്, എ.കെ അബ്ബാസ്, സമദ് പുലാക്കൽ, ടി.ഇബ്രാഹിം,പി.ശിഹാബ്, എ.കെ നിസാർ എന്നിവർ സംബന്ധിച്ചു.