വേങ്ങര: അശാസ്ത്രീയ നിര്‍മ്മാണത്തിലൂടെ ഉദ്ഘാടന മാമാങ്കത്തിന് തെയ്യാറെടുക്കുന്ന സംസ്ഥാന കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനും ആറുവരിപ്പാത നിര്‍മ്മാണത്തിലെ അപാകതക്കുമെതിരെ മുസ്്ലിം യൂത്ത്ലീഗ് തിരൂരങ്ങാടി, വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പരമ്പര. രാവിലെ ഒന്‍പത് മണിക്ക് കൂരിയാട് പഴയ പാലം പരിസരത്ത് നിന്നും മാര്‍ച്ചുമായെത്തിയ പ്രവര്‍ത്തകര്‍ കൂരിയാട് ഓവര്‍ബ്രിഡ്ജിന് താഴെ പ്രതിഷേധ ജ്വാല തീര്‍ത്തു. കൂരിയാട് പാടത്ത് പാലം നിര്‍മ്മിക്കുക, റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിശോധിക്കുക, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, കെ.എന്‍ആര്‍.സി കമ്പനിയെ ബാന്‍ ചെയ്യുക, ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര സംസ്ഥാന ഗാതഗത മന്ത്രിമാര്‍ രാജിവെക്കുക, മറ്റു ഇടങ്ങളിലെ റോഡ് നിര്‍മ്മാണവും പരിശോധിക്കുക, ജനങ്ങള്‍ക്ക് ഭയ രഹിതമായ യാത്രക്ക് സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
മുസ്്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. വേങ്ങര മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി ഷംസു പുള്ളാട്ട് ആമുഖ ഭാഷണം നടത്തിയ പ്രതിഷേധ ജ്വാലയില്‍ മുസ്്‌ലിംലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
കെ.പി മുഹമ്മദ് കുട്ടി, മുസ്്ലിം യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍, ഷരീഫ് വടക്കയില്‍, പി.കെ അസ്്‌ലു, പി.കെ അലി അക്ബര്‍, അവയിൽ സുലൈമാന്‍, സി.കെ.എ റസാഖ്, പുതുമ ഷംസു, പി.പി ഷാഹുല്‍ ഹമീദ്, എ.കെ മുഹമ്മദലി, പൂങ്ങാടന്‍ ഇസ്മായീല്‍, സി.കെ മുഹമ്മദ് ഹാജി, പി കെ റഷീദ്,ഫസലുദ്ധീന്‍ തയ്യില്‍, തസ്്‌ലീന ഷാജി പാലക്കാട്ട്, പൂക്കുത്ത് മുജീബ്, റഫീഖ് പാറക്കല്‍, ഊര്‍പ്പായി മുസ്തഫ, എം അബ്ദുറഹ്മാന്‍ കുട്ടി, ലീഗ് മോന്‍, പി.ടി സലാഹു പ്രസംഗിച്ചു.
പ്രതിഷേധ മാര്‍ച്ചിന് പി മുഹമ്മദ് ഹനീഫ, പി.എം സാലിം, കെ.എം നിസാര്‍, അനീസ് കൂരിയാടന്‍, വി.കെ റസാഖ്, മമ്മുട്ടി തൈക്കാടന്‍, സി.കെ മനീര്‍, മുനീര്‍ വിരാശ്ശേരി, നൗഷാദ് ചേറൂർ,മുസ്തഫ കളത്തിങ്ങല്‍,വി കെ അമീർ ഊരകം, അയ്യൂബ് തലാപ്പില്‍,പി എ ജവാദ്, റിയാസ് തോട്ടുങ്ങല്‍, എൻ കെ നിഷാദ്,ഉസ്മാന്‍ കാച്ചടി,സി കെ നജ്മുദ്ധീൻ, ഹാരിസ് മാളിയേക്കല്‍, സാദിഖ്, റഹീം, കെ.കെ സക്കരിയ്യ, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ മുഈനുല്‍ ഇസ്്‌ലാം, കെ.പി നൗഷാദ്, അദ്നാൻ പുളിക്കൽ, വി പി ജസീം, കെ.കെ റഹീം, ജാബിര്‍,കുഞ്ഞു, പി.കെ സല്‍മാന്‍, പി.കെ ഷാഫി, നൗഫല്‍ പെരുമണ്ണ, പി.കെ റൈഹാനത്ത്, ആയിഷ പിലാക്കോടന്‍, അമ്പരക്കല്‍ റൈഹാനത്ത്, പി.ടി റൈഹാനത്ത് നേതൃത്വം നല്‍കി.