ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി ത്രിവർണ്ണ സ്വാഭിമാനയാത്ര നടത്തി

വേങ്ങര: ഒപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന്റെ ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ഭാരതത്തിന്റെ ധീരസൈനികർക്കും നരേന്ദ്രമോദിജി നയിക്കുന്ന ഭാരത സർക്കാരിനും ശക്തമായ പിന്തുണയും അഭിവാദ്യവും അർപ്പിച്ചുകൊണ്ട് ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റി ത്രിവർണപതാകയേന്തിയുള്ള സ്വഭിമാനയാത്ര സംഘടിപ്പിച്ചു.
         
വൈകുന്നേരം 6 മണിക്ക് എ ആർ നഗർ കുന്നുംപുറം വലിയപ്പീടിക പെട്രോൾപമ്പിന് സമീപത്തു നിന്നും ആരംഭിച്ച സ്വാഭിമാന യാത്ര കുന്നുംപുറത്ത് സമാപിച്ചു. Rtd Junior Warend Officer പരമേശ്വരൻ പറാട്ട് ഉദ്ഘാടനം ചെയ്തു.
      
ഭാരത സൈന്യത്തിന്റെ പ്രത്യേകിച്ച് സൈന്യത്തിലെ നാരീ ശക്തിയുടെ കരുത്ത് ലോകരാജ്യങ്ങൾ കണ്ട് അമ്പരന്ന ഓപ്പറേഷനായിരുന്നു സിന്ദൂർ. ലോകരാജ്യങ്ങൾക്കിടയിൽ ഭാരതത്തിന്റെ നിലയും നിലവാരവും ഉയർത്തുന്ന നയതന്ത്ര വിജയമായിരുന്നു പാക്കിസ്ഥാനെതിരെ ഭാരതം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ലോകം നൽകിയ പിന്തുണ എന്ന് ഉദ്ഘാടകൻ പറഞ്ഞു.
        
ബിജെപി മലപ്പുറം സെന്റർ ജില്ല പ്രസിഡന്റ് പി സുബ്രഹ്മണ്യൻ ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ ഭാരവാഹികളായ എൻ കെ ശ്രീധർ, ടി ജനാർദ്ദനൻ, പി സുനിൽകുമാർ, ടി പി സുരേഷ്ബാബു, പി പ്രജീഷ്, പി സിന്ധു, കെ ഗീത, കെ കമലം തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}