അ​വ​ശ്യ​വ​സ്തു​ക്ക​ൾ പൂ​ഴ്ത്തി​വെ​ക്കു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ -പാ​കി​സ്താ​ൻ സം​ഘ​ർ​ഷ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ക്ഷ​ണ ​സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​വ​ശ്യ വ​സ്തു​ക്ക​ൾ പൂ​ഴ്ത്തി​വെ​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. കൃ​ത്രി​മ വി​ല​ക്ക​യ​റ്റ​മു​ണ്ടാ​ക്കാ​ൻ സാ​ധ​ന​ങ്ങ​ൾ പൂ​ഴ്ത്തി​വെ​ക്കു​ന്ന ഹോ​ൾ​സെ​യി​ൽ, റീ​ട്ടെ​യി​ൽ വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര ഭ​ക്ഷ്യ, ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രി പ്ര​ൾ​ഹാ​ദ് ജോ​ഷി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

‘രാ​ജ്യ​ത്ത് ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ്യ ക​രു​ത​ൽ ശേ​ഖ​ര​മു​ണ്ട്. ക്ഷാ​മ​മു​ണ്ടാ​കു​മെ​ന്ന് ആ​ശ​ങ്ക പ​ര​ത്തു​ന്ന ​തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ൾ വി​ശ്വ​സി​ക്ക​രു​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​ത്തി​ല​ധി​കം വാ​ങ്ങി​ക്കൂ​ട്ടി​വെ​ക്കേ​ണ്ട​തി​ല്ല.

രാ​ജ്യ​ത്തി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​രം പ്ര​ചാ​ര​ണ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ളു​ക​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. അ​തി​ന്റെ ആ​വ​ശ്യ​മി​ല്ല.’ -മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}