ആൾക്കൂട്ട കൊലപാതകം:പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആക്ഷൻ കമ്മിറ്റി

വേങ്ങര: മംഗലൂരുവിൽ ആൾകൂട്ടം മർദ്ദിച്ച് കൊലപ്പടുത്തിയ പറപ്പൂർ ചോലക്കുണ്ട് സ്വദേശി മൂച്ചിക്കാടൻ മുഹമ്മദ് അശ്റഫിൻ്റെ കൊലക്കുത്തരവാദിയായ മുഴുവനാളുകളെയും പിടികൂടി
മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. 

പറപ്പൂർ, ചോലക്കുണ്ടിൽ നടന്ന യോഗം കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി ടി. എം ഷാഹിദ് ഉദ്ഘാടനം ചെയ്തു. 
 പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു വെന്ന് വ്യാജ ആരോപണമുന്നയിച്ച് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ അടിച്ച് കൊന്ന കാപാലികർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു.
 യുവാവിൻ്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം കൊടുക്കാൻ വിഷയത്തിൽ  ഇടപെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

പൗരന്മാർക്ക് രാജ്യത്ത് സ്വൈര്യമായി ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി എല്ലാ വിധ നിയമസഹായവും നൽകുമെന്ന്  സ്വാഗതമാശംസിച്ച ആക്ഷൻ കൌൺസിൽ കൺവീനർ പി. കെ ഹബീബ് ജഹാൻ പറഞ്ഞു.
ചടങ്ങിൽ ആക്ഷൻ കമ്മറ്റി ചെയർമാൻ നാസർ പറപ്പൂർ അധ്യക്ഷത വഹിച്ചു.  

പി.കെ. അബ്ദുൽ ജലീൽ, 
നജീബ് കൊളക്കാട്ടിൽ,
ഇ.അബ്ദുൽ ഗഫൂർ
സി.പി. റഹീം, മജീദ് മണ്ണിശ്ശേരി, ഫൈസൽ ബാബു, ടി.പി അഷ്റഫ് അലി, എ.കെ.എ നസീർ, ഇ.കെ സുബൈർ ,കെ.എ റഹിം, ടി.പി അഷ്റഫ്, വി.എസ് ബഷീർ ,കല്ലൻ നാസർ, എം.സി സുബ്രഹ്മണ്ണ്യൻ,  കോമുക്കട്ടി ഹാജി,  ഇസ്മായിൽ ഊർഷമണ്ണിൽ, ടി.ഹഖ്, പി.വി കുഞ്ഞീതുട്ടി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}