വിമാനത്താവള ചുറ്റുമതിലിലെ പാറ വീണ് കുടിവെള്ളസംഭരണി തകർന്നു

കൊണ്ടോട്ടി: വിമാനത്താവള ചുറ്റുമതിൽ തകർന്നതിനെ തുടർന്ന് കൂറ്റൻ പാറ പതിച്ച് വീട്ടിലെ കുടിവെള്ളസംഭരണി തകർന്നു. നെടിയിരുപ്പ് ചിറയിൽ ചുങ്കം കോട്ടപ്പറമ്പ് മേലേക്കാട്ട് ഷാഹുൽ ഹമീദിന്റെ വീട്ടിലെ കുടിവെള്ളസംഭരണിയാണ് തകർന്നത്. വിമാനത്താവള സംരക്ഷണഭിത്തിയോട് ചേർന്നായിരുന്നു പാറയുണ്ടായിരുന്നത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഭിത്തി തകർന്നതോടെ പാറ താഴോട്ട് പതിക്കുകയായിരുന്നു. വീടിന്റെ അടുക്കളയോടും ശൗചാലയത്തോടും ചേർന്നുള്ള ഭാഗത്തേക്കാണ് പാറ വീണത്. അപകടഭീഷണിയെത്തുടർന്ന് വീട്ടുകാർ രണ്ടാഴ്ച മുൻപ് താമസം മാറ്റിയിരുന്നു. ചുറ്റുമതിൽ ബലപ്പെടുത്തണമെന്നും ഷാഹുൽ ഹമീദിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർ കെ.പി. സൽമാൻ ഫാരിസ് വിമാനത്താവള ഡയറക്ടർക്ക് പരാതി നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}