വേങ്ങര: വേങ്ങര പഞ്ചായത്തിനെയും തിരൂരങ്ങാടി നഗരസഭയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കടലുണ്ടിപ്പുഴക്ക് കുറുകെ 1987-ൽ നിർമ്മിച്ച വലിയോറ തേർക്കയം പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് ഒൻപത് കോടി യുടെ ഭരണാനുമതിക്ക് തുടർ നടപടികൾ സ്വീകരിക്കാൻസംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഈപാലം പുതുക്കിപ്പണിയാൻ 9 കോടിയുടെ എസ്റ്റിമേറ്റിനു ഭരണാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വലിയോറ പാണ്ടികശാല സ്വദേശി വി. മുഹമ്മദ് റസാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ നൽകിയ പരാതിയിൻ മേലാണ് കമ്മീഷൻ ഉത്തരവായത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.
പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് എം എൽ എയുടെ ശ്രമഫലമായിതേർക്കയം പാലത്തിന് ഫണ്ട് അനുവദിക്കുന്നതിനായി 2024-25 വർഷത്തെ സർക്കാർ ബഡ്ജറ്റിൽ ടോക്കൺ തുക വകയിരുത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ 9 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എസ്റ്റിമേറ്റ് സമർപ്പിച്ചു മാസങ്ങൾ പിന്നിട്ടിട്ടും ഫണ്ട് അനുവദിക്കാത്തതിനെത്തുടർന്നാണ് വി.മുഹമ്മദ്റസാൻ ബാലാവകാശ കമ്മീഷനെ സമീപിച്ചത്. 2018- ലെ ഒന്നാം പ്രളയത്തിൽ പാലത്തിന് ബലക്ഷയം സംഭവിക്കുകയും രണ്ടാം പ്രളയത്തിൽ കൂടുതൽ കേടുപാടുകൾ സംഭവിച്ചതിതിനെ തുടർന്ന് പാല പൂർണമായും ഗതാഗത നിരോ ധിച്ചതായി പാലം വിഭാഗം പാലക്കാട് എക്സിക്യൂട്ടീവ്.എൻജിനീയർ സൂചന ബോർഡ് സ്ഥാപി പിക്കുകയും ചെയ്തിരുന്നു. സം
സ്ഥാന ബഡ്ജറ്റിൽ രണ്ട് പ്രാവശ്യം പരാമർശം വന്നെങ്കിലും ഇതുവരെ നിർമ്മാ ണം തുടങ്ങാത്തതും ഫണ്ട് അനുവദിക്കാത്തതും ചൂണ്ടിക്കാട്ടി പി.കെ.കുഞ്ഞാലിക്കുട്ടിഎം എൽ എ അടക്കമുള്ള ജനപ്രതിനിധികൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗ സ്ഥർക്ക് നിവേദനം നൽകിയിരുന്നു. വലിയോറ വേങ്ങര ഭാഗത്തുള്ളവർക്ക് ഗതാഗത കുരുക്കില്ലാതെ തി രൂരങ്ങാടി താലൂക്ക് ആസ്ഥാനമായ ചെമ്മാട്ടേക്കും റെയിൽവേ സ്റ്റേ ഷനിലേക്കും തിരൂരങ്ങാടി ഭാഗത്തുള്ളവർക്ക് വേങ്ങര, മലപ്പുറം ഭാഗ ത്തേക്കും വേഗത്തിൽ എത്തിപ്പെടാൻ വളരെ ഉപകാരപ്പെടുന്നതാണ് ഈ പാലം.