വേങ്ങര : പുതിയ പാഠ്യപദ്ധതി പരിഷ്‌കരണവും പുതിയ വിദ്യാഭ്യാസനയങ്ങളും അധ്യാപകർക്കും വിദ്യാർഥികൾക്കും വെല്ലുവിളിയാകരുതെന്ന് പി.എം.എ. സലാം. പാഠപുസ്തക നവീകരണങ്ങളിൽ ചരിത്രത്തെ വിസ്മരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണമംഗലം ധർമ്മഗിരി കോളേജിൽവെച്ച് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി, സംസ്ഥാന ജനറൽ സെക്രട്ടറി എം. മൻസൂർ മാടമ്പാട്ട്, മാഹീൻ ബാഖവി, കെ. നൂറുൽ അമീൻ, സി.എച്ച്. ഷംസുദ്ധീൻ, ഹുസൈൻ പാറാൽ, കെ.വി. മുജീബ് റഹ്മാൻ, സി. മുഹമ്മദ് സജീബ്, വി. ഫുആദ് തുടങ്ങിയവർ പ്രസംഗിച്ചു. യാത്രയയപ്പുസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.ടി. ഹമീദലി അധ്യക്ഷത വഹിച്ചു.