എന്റെ കേരളം’ പ്രദർശനം മൂന്നാം ദിവസത്തിലേക്ക്

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടക്കുന്നിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണനമേളയിലെ തിരക്ക്

മലപ്പുറം : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലേക്ക് രണ്ടാംദിനം ഒഴുകിയെത്തിയത് ആയിരങ്ങൾ. വൈവിധ്യമായ പ്രദർശനം ആസ്വദിക്കാൻ കൂടുതൽപേർ കുടുംബസമേതമെത്തിയപ്പോൾ വ്യാഴാഴ്ച രാവിലെമുതൽതന്നെ നഗരി നിറഞ്ഞു.

ഉച്ചയ്ക്ക് മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ സെമിനാർ നടന്നു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്നതായിരുന്നു സെമിനാർ. ജോയിന്റ് ആർടിഒ ഷാജു എ. ബക്കർ ഉദ്ഘാടനംചെയ്തു. കെ.ജി. ദിലീപ്‌കുമാർ ക്ലാസിന് നേതൃത്വംനൽകി. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി.ജെ. ഷോൺ സംസാരിച്ചു. വൈകീട്ട് അതുൽ നറുകരയും സംഘവും നടത്തിയ ഗാനമേളക്കും നിറഞ്ഞ സദസ്സാണ് സാക്ഷിയായത്.

മേളയിൽ ഇന്ന്

രാവിലെ 10.30 -ന് ആയുർവേദ വകുപ്പ് നയിക്കുന്ന ‘സ്ത്രീരോഗം പ്രതിരോധവും പ്രതിവിധിയും ആയുർവേദത്തിലൂടെ’, ‘ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങളും പ്രസവാനന്തര ശുശ്രൂഷയും ആയുർവേദത്തിലൂടെ’ എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും.

ഉച്ചയ്ക്ക് രണ്ടിന് ‘സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം’ എന്ന വിഷയത്തിലും സെമിനാർ നടക്കും. വൈകീട്ട് ഏഴ് മുതൽ സൂഫി ഗായകരായ സമീർ ബിൻസിയും ഇമാമും നയിക്കുന്ന സൂഫി സംഗീതനിശ അരങ്ങിലെത്തും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}