താലൂക്ക് ആശുപത്രിയിൽ സൈക്യാട്രിസ്റ്റ്, ത്വക്ക് രോഗ വിഭാഗം ഡോക്ടർമാരെ അടിയന്തരമായി നിയമിക്കണം: എൻ എഫ് .പി ആർ

തിരൂരങ്ങാടി: ഗവ. താലൂക്ക് ആശുപത്രിയിൽ  സൈക്യാട്രിസ്റ്റ് ,ത്വക്ക് വിഭാഗം ഒ.പി. ഡോക്ടർമാരെ അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് മലപ്പുറം ജില്ല മെഡിക്കൽ ഓഫീസർ ഡോ. രേണുകക്ക് നിവേദനം നൽകി. ആറ് മാസത്തിലേറെയായി ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ ഇവിടെ ഒ.പി. മുടങ്ങി കിടക്കുകയായിരുന്നു. ഇപ്പോൾ കൂനിന്മേൽ കുരു  എന്ന പോലെ സൈക്യാട്രിസ്റ്റ് ഡോക്ടറും ഇല്ലാതായിരിക്കുന്നു. സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിൽ സ്പെഷ്യലൈസ്ഡ് ഡോക്ടർമാർ ഇല്ലാതാകുന്നത് സാധാരണക്കാരായ ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു.

നാഷണൽ ഫോറം  ഫോർ പീപ്പിൾസ് റൈറ്റ്സ് ജില്ലാ പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത്, അബ്ദുൽ റസാഖ്, അബൂബക്കർ എ പി വേങ്ങര, അബ്ദുസമദ്, സോമസുന്ദരം എന്നീ ഭാരവാഹികളുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറെ കണ്ട് സംസാരിക്കുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
     ദിവസവും രണ്ടായിരത്തോളം രോഗികൾ ആശ്രയിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നൂറുകണക്കിന് രോഗികളാണ് സൈക്യാട്രിസ്റ്റ് , ത്വക്ക് രോഗ വിഭാഗങ്ങളെ ആശ്രയിക്കുന്നത്. ഇവിടെ സൈക്യാട്രിസ്റ്റ്, ത്വക്ക് രോഗ വിഭാഗം ഇല്ലാത്തതിനാൽ സമീപ പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സ്ഥിരമായ സൈക്യാട്രിസ്റ്റ്, ത്വക്ക് രോഗ വിഭാഗം ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് പെട്ടുകൊണ്ടാണ് ഭാരവാഹികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}