വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കോൺക്രീറ്റ് വർക്ക് പൂർത്തിയായ 7-ാം വാർഡ് ഗാന്ധിക്കുന്ന് ടവർ റോഡ് പഞ്ചായത്ത് പ്രസിഡൻ് ഹസീന ഫസൽ ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റും 7-ാം വാർഡ് മെമ്പറുമായ ടി കെ പൂച്ച്യാപ്പു അധ്യക്ഷത വഹിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള പരിസരവാസികളും നിരവധി നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.