പറപ്പൂർ: മാറ്റ് കൂട്ടി മികവോടെ ഐ യു ആര്‍ട്സ് കോളേജ് പറപ്പൂര്‍ വീണാലുക്കല്‍ ഇനി ഐ യു ആര്‍ട്സ് ആൻഡ് പ്രൊഫഷണൽ കോളേജ്. പുതിയ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അംഗീകാരം ലഭിച്ചതോടെയാണ് കോളേജിന്റെ പേരിലും ലോഗോയിലും മാറ്റം കൊണ്ടുവന്നത്.
സയ്യിദ് പണക്കാട് ഹാഷിറലി ശിഹാബ് തങ്ങള്‍ ലോഗോയുടെ പ്രകാശനം ചെയ്തു. തര്‍ബിയ്യത്തുല്‍ ഇസ്ലാം സംഘം പ്രസിഡന്‍റ് ടി. മൊയ്തീന്‍കുട്ടി ഭാരവാഹികള്‍ സലാം ഹാജി, പന്തലുക്കാരന്‍ അലവി ചെറീതു ഹാജി, കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് ഷരീഫ്, ഇന്റർനാഷണൽ ട്രൈനെർ ആൻഡ് ലൈഫ് കോച്ച് സൈനുൽ ആബിദീൻ, അക്കാഡമിക് കോർഡിനേറ്റർ മുഹമ്മദ് റഫീഖ് എന്നിവര്‍ പങ്കെടുത്തു.