പറപ്പൂർ: പത്താം ക്ലാസ്സ് പരീക്ഷയിൽ എ പ്ലസ് നേടി ഇരട്ടകൾ തറയിട്ടാൽ സ്വദേശി മദാരി ഇബ്രാഹിമിൻ്റെയും മുൻ വേങ്ങര ബ്ലോക്ക് മെമ്പർ നസീറയുടെയും മക്കളായ ഫഹദും ഫിദയുമാണ് ഇരട്ടകളായ എ പ്ലസ്സ് ജേതാക്കൾ. ഇരുവരും കോട്ടക്കൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ്. പത്താം ക്ലാസ് വരെ ക്ലാസിൽ മികവ് പുലർത്തിയാണ് ഒടുവിൽ എ പ്ലസ്സിലെത്തിയത്. വാർഡ് മെമ്പർ ഇ.കെ സെയ്ദുബിൻ്റെ നേതൃത്വത്തിൽ ലീഗ് ഭാരവാഹികൾ വീട്ടിലെത്തി ഉപഹാരം നൽകി.
എ പ്ലസിലും ഒരുമിച്ച് ഇരട്ടകൾ
admin