വേങ്ങര: തകർന്ന ദേശീയപാതയിലെ കൂരിയാട് ഭാഗത്തെ റോഡ്പുനർനിർമ്മാണത്തിന് കാലതാമസമെടുക്കുമെന്നിരിക്കെ ഇത് വഴിയുള്ള യാത്രക്ക് അടിയന്തര ബദൽ സംവിധാനമുണ്ടാക്കണമെന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച ഭരണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.
നിലവിൽ തൃശൂർ കോഴിക്കോട് റൂട്ടിലുള്ള യാത്രാ വാഹനങ്ങളും
ചരക്ക് വാഹനങ്ങളും പ്രദേശത്തെ പ്രാദേശിക റോഡുകളിലൂടെ തിരിച്ച് വിട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഇടുങ്ങിയ പ്രാദേശിക റോഡുകളിലൂടെ വലിയ വാഹനങ്ങളടക്കം തുടർച്ചയായി കടന്നുപോവുന്നതും മഴകനക്കുന്നതോടെ ഇത്തരം റോഡുകളിൽ വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസ്സ പെടാനും സാധ്യതയുണ്ട്. അതിനാൽ എത്രയും പെട്ടൊന്ന് ബദൽ സംവിധാനമൊരുക്കാൻ പ്രശ്നത്തിന് പരിഹാരം കാണണം. ആവശ്യമുന്നയിച്ച് എൻഎച്ച്ഐയും പൊതു മരാമത്ത് വകുപ്പിനെയും സമിപിക്കുമെന്ന് പ്രസിഡന്റ് കെ.പി
ഹസീനാ ഫസൽ അറിയിച്ചു.
വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ്, സ്റ്റാന്റിങ് കമ്മിറ്റി ചെർമാൻമാരായ എ കെ സലീം, ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, സി.പികാദർ, നുസ്രത്ത് അംബാടൻ, എൻ ടി. മൈമൂന, റുബീന അബ്ബാസ്, എ കെ നഫീസ, ആസ്യാ മുഹമ്മദ് എ കെ ജംഷീറ, നുസ്റത്ത് തുമ്പയിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.