വേങ്ങര: ഇക്കഴിഞ്ഞ യു.എസ്. എസ്, എൽ. എസ്. എസ് പരീക്ഷകളിൽ 41 കുട്ടികൾ സ്ക്കോളർഷിപ് നേടിയ ഇരുമ്പുചോല എ. യു. പി സ്കൂൾ അബ്ദുൽറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്തിലെ മികച്ച സ്‌കൂളെന്ന പദവിക്ക് അർഹമായി. കലാ കായിക ശാസ്ത്ര മേളകളിലും വേങ്ങര ഉപജില്ലയിൽ ശ്രദ്ധേയമായ സ്ഥാനം ഈ സ്കൂൾ നേടിയിരുന്നു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ, അധ്യാപകരും, പി. ടി. എ സമിതിയും, സ്കൂൾ മാനേജ്‌മെന്റും, നാട്ടുകാരും ചേർന്ന് ഘോഷയാത്രയായി ആനയിച്ചു. മമ്പുറം, വി. കെ പടി, പുകയൂർ, ചെണ്ടപ്പുറായ, കൊളപ്പുറം എന്നിവിടങ്ങളിൽ ഘോഷയാത്രക്ക് സ്വീകരണം നൽകി. സ്കൂൾ മാനേജർ കാവുങ്ങൽ ലിയാകത്ത്, പി. ടി. എ പ്രസിഡന്റ് ചെമ്പകത്ത് അബ്ദുൽ റഷീദ്, വാർഡ് മെമ്പർ ഒ. സി മൈമൂനത്ത്, ജി. സുഹ്‌റാബി, ഡോക്ടർ ഇ. കെ അബ്ദുൽ റസാഖ്, മൊയ്‌തീൻ കുട്ടി മംഗലശേരി, തെങ്ങിലാൻ ഇസ്മായിൽ, കെ. ഹൻളൽ, കെ. എം. എ ഹമീദ്, ടി. മുനീർ, മുനീർ വിലാശ്ശേരി, അനസ് പി. ടി, ഷഫീഖ് മൂഴിക്കൽ, നൗഷാദ് പി. ഇ, കെ. ടി അഫ്സൽ, സി. അർഷാദ്, എന്നിവർ നേതൃത്വം നൽകി. വ്യത്യസ്ത സ്വീകരണ സ്ഥലങ്ങളിൽ അബ്ദുൽ റഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുനത്തിൽ ഷൈലജ, വാർഡ് അംഗം നുസ്രത്ത് കുപ്പേരി, പൂങ്ങാടൻ ഇസ്മായിൽ, കൊളപ്പുറം വ്യാപാരി വ്യവസായി പ്രതിനിധി എ. പി നദീർ എന്നിവർ സംസാരിച്ചു.
സ്ക്കോളർഷിപ് പരീക്ഷയിൽ ഇരുമ്പുചോല സ്കൂൾ മുന്നിൽ:വിദ്യാർത്ഥികളെ അനുമോദിച്ചു
admin