വേങ്ങര: കളിയിലുണ്ട് കാര്യം എന്ന തലക്കെട്ടിൽ എ. ആർ നഗർ മലർവാടി ബാലസംഘത്തിനു കീഴിൽ ബാലോത്സവം സംഘടിപ്പിച്ചു. കക്കാടം പുറം പറപ്പൂകടവത്ത് വെച്ച് നടന്ന പരിപാടിയിൽ ബാലസംഘം സെക്രട്ടറി നജ ശകീർ, ശിഹാബ്, റബീഹത്, ജുനൈദ് എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു. വിവിധ തരം മത്സരങ്ങളിലായി പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ. അബ്ദുൽ മജീദ് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസെടുത്തു.
എ. ആർ നഗർ മലർവാടി ബാലസംഘത്തിനു കീഴിൽ ബാലോത്സവം സംഘടിപ്പിച്ചു
admin